News One Thrissur

Uncategorized

ബൈക്കപകടം: ഗുരുതര പരിക്കേറ്റ എറവ് സ്വദേശി സൗരവ് മരണത്തിന് കീഴടങ്ങി

അരിമ്പൂർ: എറവ് കപ്പൽപ്പള്ളിക്ക് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എറവ് ആറാംകല്ല് റിട്ട. എസ് ഐ ഗോപിയുടെയും ജയയുടെയും മകൻ ചാലാപ്പിള്ളി സൗരവ് (25) ആണ് ഇന്ന് പുലർച്ചെ

നാലുമണിയോടെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇന്നലെ വൈകീട്ട് 7 മണിയോടെ എറവ് കപ്പൽപ്പള്ളിക്ക് സമീപത്ത് വച്ച് തൃശൂരിലേക്ക് പോയിരുന്ന ബസും എതിർദിശയിൽ വന്നിരുന്ന സൗരവ് സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സൗരവിനെ സ്വകാര്യ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും എത്തിച്ചു.

ആന്തരിക അവയവങ്ങൾ ക്കും ഒരു കണ്ണിനും ഗുരുതരമായി ക്ഷതമേറ്റിരുന്നു. തുടയെല്ല് പൊട്ടി. വാരിയെല്ലുകൾ ഒടിഞ്ഞു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എലൈറ്റ് ആശുപത്രി മോർച്ചറിയിൽ.

പോലീസ് ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. തൃശൂരിലെ ചീരൻസ് യമഹയുടെ ഷോറൂമിലെ മെക്കാനിക്കാണ് സൗരവ്. സഹോദരൻ: സന്ദീപ്.

Related posts

മുല്ലശ്ശേരി ബ്ലോക്ക് മെമ്പർ ഷരീഫ് ചിറയ്ക്കലിനെ മഹിളാസംഘം പ്രവർത്തകർ തടഞ്ഞു

Sudheer K

തൃശൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Sudheer K

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിനടിയിൽ തീ: അഗ്നിരക്ഷാ സേന രക്ഷകരായി

Sudheer K

Leave a Comment

error: Content is protected !!