പാവറട്ടി: പാവറട്ടി പോലീസ് സ്റ്റേഷനിലും, സമീപ സ്റ്റേഷനുകളിലും കഞ്ചാവ്, മയക്കുമരുന്ന്, കളവ് ,കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലെ പ്രതിയായ പാടൂർ സ്വദേശി മമ്മസ്രഇല്ലത്ത് സിയാദ് (26) നെ തൃശ്ശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയുടെടെ ഉത്തരവ് പ്രകാരം വിയ്യൂർ സെട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
ഇയാൾ 25 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും, കഴിഞ്ഞമാസം അന്തിക്കാട് പോലീസിനെ ഭീഷണിപ്പെടുത്തി കത്തിയെടുത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതിയുമാണ്.