വാടാനപ്പള്ളി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. തൃത്തല്ലൂർ ആശുപത്രി പരിസരത്ത് നിന്ന് പ്രകടനമായെത്തിയായിരുന്നു സമരം.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എ. ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.എ. ഷെജീർ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി കെ അഹമ്മദ്, യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വി എം മുഹമ്മദ് സമാൻ, വനിത ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് രജനി കൃഷ്ണാനന്ദൻ, ഗ്രാമപഞ്ചായത്ത് അംഗം രേഖ അശോകൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.വൈ. ഹർഷാദ്, ജനറൽ സെക്രട്ടറി എ.എം. നിയാസ്, എ.സി. അബ്ദുറഹിമാൻ, ഹംസ മന്ദലാംകുന്ന് എന്നിവർ പ്രസംഗിച്ചു. എ.എ. സക്കരിയ, എം.എൻ. സലീം, എ.കെ. ഷംസുദ്ദീൻ,വി.എ. ഷാജു, വി.കെ. മുഹമ്മദ്, പി.എ. സിദ്ദീഖുൽ അക്ബർ, കെ.എസ്. ഹുസ്സൻ, വി.എ. മുഹമ്മദ്, പി.ടി. മുജീബ്, എ.എ. മുഹമ്മദ്, എ.ഐ. മനാഫ്, വി.എ. നിസാർ, എ.എ. ഷാജു, വി.കെ. റഫീഖ്, ഷഫീക് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.