കയ്പമംഗലം: ദേശീയപാത 66 വഴിയമ്പലം സെന്ററിനടുത്താണ് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.
കൊച്ചി പാലാരിവട്ടം സ്വദേശികളായ ഏറുക്കാട്ട് വീട്ടിൽ സുനിൽകുമാർ, ഭാര്യ ധന്യ, മകൾ ശ്രീ പാർവതി, സുനിൽകുമാറിന്റെ അമ്മ ലീന എന്നിവർക്കാണ് പരിക്ക് ഉണ്ടായത്. ഇവരെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.