News One Thrissur

Thriprayar

അവശ്യ വസ്തുക്കൾ ഇല്ല: നാട്ടിക മാവേലി സ്റ്റോറിലേക്ക് മഹിള കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി.

തൃപ്രയാർ: മാവേലി സ്റ്റോറുകളിൽ അവശ്യ സബ്സിഡി വസ്തുക്കൾ നൽകാതെ ജനങ്ങളെ വഞ്ചിക്കുന്ന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ഐ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റീന പത്മനാഭൻ അധ്യക്ഷത വഹിച്ചു.

കേരളത്തിൽ പാവപെട്ട ജനങ്ങളെ പട്ടിണിക്കിട്ട് കേരളീയത്തിൽ മുതലാളിമാർക്ക് ബിരിയാണി വിളമ്പുന്ന സർക്കാറിന്റെ അവസാന നാളുകൾ എണ്ണപ്പെട്ടെന്ന് ഉദ്ഘാടകൻ ഷൗക്കത്തലി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ മുഖ്യ പ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി വിനു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ്, ബ്ലോക്ക്‌ സെക്രട്ടറി ടി വി ഷൈൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ ജയ സത്യൻ, രഹന ബിനീഷ് എന്നിവർ സംസാരിച്ചു.

പി സി ജയപാലൻ, സുധി ആലക്കൽ,കെ വി സുകുമാരൻ,ലയേഷ് മങ്ങാട്ട്, ഹരിലാൽ എ ബി,സന്ധ്യ എൻ പി, പുഷ്പ്പ കുട്ടൻ, ശ്രീദേവി സദാനന്ദൻ,ബിന്ദു സുരേഷ്,സീന കെ എസ്,ഷിനിത ബിജു, ഷിനി അജിത്, വിജയ, ബീന സുനിൽ, ദേവയാനി, ഓമന പാട്ടാട്ട്,ശ്രീദേവി, സിമി വി പി, സുന്ദരി നെടിയപ്പുരക്കൽ, സുജിത രാധാകൃഷ്ണൻ, രാജീവ്‌ അരയം പറമ്പിൽ, എം.പി.വൈഭവ് എം പി എന്നിവർ നേതൃത്വം നൽകി.

Related posts

വാടാനപ്പള്ളിയിൽ ഭിന്നശേഷിക്കാർക്കുള്ള ഗ്രാമസഭ

Sudheer K

തൃപ്രയാർ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

Sudheer K

വലപ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്

Sudheer K

Leave a Comment

error: Content is protected !!