കാഞ്ഞാണി: വൈദ്യുതി ചാർജ് നിരക്ക് വർദ്ധിപ്പിച്ച് കേരള ജനതയെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിന്റെ നടപടിക്കെതിരെ എൻഡിഎ മണലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടശാംകടവ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ബിജെപി മണലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് പണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജു ഇയ്യാനി അധ്യക്ഷധ വഹിച്ചു, മണലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.വി. ബിജു, നിയോജക മണ്ഡലം ഒബിസി മോർച്ച സെക്രട്ടറി ഗിരീഷ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.സി. സുധീർ, നിയോജകമണ്ഡലം കർഷക മോർച്ച പ്രഡിഡൻ്റ് സി.എസ്. അനിൽകുമാർ, നിയോജക മണ്ഡലം ട്രഷറർ വിനോജ് കാട്ടുങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി അനിൽകുമാർ, കൃഷ്ണേന്ദു ഷിജിത്ത്, രതീഷ് കൂനത്ത്, എസ് സി മോർച്ച ജില്ലാ അംഗം വേണു, എസ്സി മോർച്ച മണ്ഡലം സെക്രട്ടറി സിന്ധു ബോസ്, മുരളി കണ്ടങ്ങത്ത്, രഞ്ജിത്ത് വടശ്ശേരി, അനിൽകുമാർ, പ്രതാപൻ കൂനത്ത്, മോഹനൻ കൂനത്ത്, സുധീർ, സിനു കരുവത്ത് എന്നിവർ പ്രസംഗിച്ചു.