ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേതത്തിനകത്ത് ചെറിയ കുട്ടികളുടെ ആഭരണങ്ങൾ മോഷണം നടത്തുന്നയാളെ ടെംബിൾ പോലീസ് അറസ്റ്റ് ചെയ്തു. മണലൂർ സ്വദേശി കളപ്പുരയ്ക്കൽ അനിൽകുമാർ (53) ആണ് പിടിയിലായത്.
നവംബർ ഒന്നിന് കുടുംബ സമേതം ക്ഷേത്ര ദർശനത്തിനായി എത്തിയ
പെരിങ്ങോട്ടുകര സ്വദേശിയുടെ കുട്ടിയുടെ വള മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഗുരുവായൂർ ടെംബിൾ പോലീസ് സബ് ഇൻസ്പെക്ടർ കെ. ഗിരിയുടെ നേതൃത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എഎസ്ഐ വി.എം. ശ്രീജിത്, സിവിൽ പോലീസ് ഓഫീസർമാരായ എസ്. നികേഷ്, കെ. സോജേഷ്, സി.എസ്. സജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.