കുന്നംകുളം: ബസ്സിടിച്ച് നിലത്തു വീണ സ്‌കൂട്ടർ യാത്രക്കാരന്റെ തലയിലൂടെ അതേ ബസ്സ് കയറിയിറങ്ങി ദാരുണാന്ത്യം. കുന്നംകുളം കരിക്കാട് സ്വദേശി താവളത്തിൽ ഷാനിൽ ആണ് മരിച്ചത്.
പാട്ടാമ്പി റോഡിൽ താഴത്തെ പെട്രോൾ പമ്പിന് സമീപം
മൂന്നരടെയാണ് അപകടം. ഷൊർണ്ണൂർ -കുന്നംകുളം റൂട്ടിലോടുന്ന കല്ലായിൽ ബസ് ഷാനിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് താഴെ വീണ ഷാനിലിന്റെ തലയിൽ കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി.
ഷാനിൽ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് ഡ്രൈവറെ കുന്നംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു.