അരിമ്പൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) അന്തിക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിമ്പൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി.
ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്
ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നടത്തുന്ന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.
കെ.എസ്.എസ്.പി.യു. അന്തിക്കാട് മേഖലാ പ്രസിഡൻറ് പി. ശശിധരൻ, സെക്രട്ടറി ടി.കെ. പീതാംബരൻ, ട്രഷറർ ഇ.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.