പാവറട്ടി:പാവറട്ടി പഞ്ചായത്തിൽ നാളിതുവരെയായി ലഭിച്ച മുഴുവൻപരാതികളും അന്വേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എം എം റെജീന അറിയിച്ചു.ചൊവ്വാഴ്ച നടന്ന ഭരണ സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ്. പദ്ധതി റിവിഷൻ സംബന്ധിച്ച അജണ്ടയായിരുന്നു ചർച്ചയ്ക്ക് ഉണ്ടായിരുന്നത്.എന്നാൽ പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങളും എസ്ഡിപി ഐ അംഗവും മുചക്ര വാഹന വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ബഹളം വെച്ചു.തുടർന്നാണ് പ്രസിഡൻ്റ് എല്ലാം പരാതികളും അന്വേഷിക്കുമെന്ന് യോഗത്തിൽ അറിയിച്ചത്.
പഞ്ചായത്തിൻ്റെ പൊതുമുതൽ നശിപ്പിച്ചതിനാലാണ് കേസ് നൽകിയതെന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.കേസ് സംബന്ധിച്ച് ചർച്ച ചെയ്ത് ഒരുതീരുമാനത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.മുചക്രവാഹന കൈമാറ്റ വിവാദ വിഷയത്തിൽ അന്വേഷണമുണ്ടാകുമെന്ന് അറിയിച്ചതിനാൽ താൽക്കാലികമായി സമര പരിപാടികൾ അവസാനിപ്പിക്കാനാണ് ഉദ്ദേശമെന്ന് പ്രതിപക്ഷ കോൺഗ്രസ്, എസ്ഡി പി ഐഅംഗങ്ങൾ പറഞ്ഞു.