ഗുരുവായൂർ: ഗുരുവായൂരിലെ ഹോട്ടലുകളിൽ വീണ്ടും ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന നടത്തി. മൂന്നു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
തൃശൂർ റോഡിൽ മാവിൻ ചുവടിനടുത്ത് ഒ പേർഷ്യ, തൈക്കാട് ജംഗ്ഷനിലെ ഹോട്ടൽ സൗത്താൽ, ആദിലക്ഷ്മി തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. ചിക്കൻ റോസ്റ്റ്, ബീഫ്, മയോണൈസ്, നൂഡിൽസ് തുടങ്ങിയവയാണ് ഒ പേർഷ്യ ഹോട്ടലിൽ നിന്ന് പിടികൂടിയത്. പഴകിയ ബീഫ് മസാല, ചിക്കൻ എന്നിവ സൗത്താൽ ഹോട്ടലിൽ നിന്നും, ചോറും കറികളും ആദിലക്ഷ്മി ഹോട്ടലിൽ നിന്നും പിടികൂടി. നഗരസഭ ഹെൽത്ത് സൂപ്രണ്ട് ലക്ഷ്മണന്റെ നിർദ്ദേശ പ്രകാരം ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥരായ വി.കെ. കണ്ണൻ, പി. നിസാർ,എം.ഡി. വിജേഷ്, കെ.എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇന്ന് ഹോട്ടലുകളിൽ പരിശോധന നടത്തിയത്.