കാഞ്ഞാണി: വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ഇടവകയിലെ തിരുനാളിന് കൊടിയേറി. വികാരി റവ. ഫാ. പ്രതീഷ് കല്ലറയ്ക്കൽ കൊടിയേറ്റം നിർവഹിച്ചു. ഇടവകാംഗമായ റവ. ഫാ. മിഥുൻ വടക്കേത്തല നവനാൾ കുർബാനയ്ക്ക് മുഖ്യ കാർമ്മികനായി. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5 30ന് വിശുദ്ധ കുർബാനയും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ച് തിരുനാൾ സമ്മാനമായി നാനാജാതി മതസ്ഥരായ 60 ഓളം കുടുംബങ്ങൾക്ക് അഞ്ച് കിലോ വീതം അരി വിതരണം ചെയ്യും. നവംബർ 11,12,13 തീയതികളിൽ ആണ് തിരുനാൾ.