തളിക്കുളം: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാട്ടിക മേഖല ഐക്യ ദാർഢ്യ സമിതി സംഘടിപ്പിക്കുന്ന റാലിയും, സംഗമവും ഇന്ന് തളിക്കുളത്ത്. വൈകീട്ട് 4 ന് കൊപ്രക്കളം സെൻ്ററിൽ നിന്നും ആരംഭിക്കുന്ന റാലി തളിക്കുളം സെന്ററിൽ സമാപിക്കും.
വിവിധ മഹല്ല്, മദ്രസ്സ കമ്മിറ്റി ഭാരവാഹികൾ, ഇമാമുമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകും. തളിക്കുളം സെന്ററിൽ ചേരുന്ന ഐക്യദാർഢ്യ സംഗമം സാഹിത്യകാരൻ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാഗസംഘം ചെയർമാൻ കെ.എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിക്കും. എസ്വൈഎസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ വാടനപ്പള്ളി മുഖ്യാതിഥിയായി പങ്കെടുക്കും. ഉസ്താദ് അബ്ദുൾ റഷീദ് മദനി, അബ്ദുൾ ലത്തീഫ് അസ്‌ഗരി, പി. പി.മുസ്തഫ മുസ്ലിയാർ, ശംസുദ്ധീൻ നദ് വി, എം.കെ. മുഹമ്മദ് ഹുസൈൻ, പി.എച്ച്. സൈനുദ്ധീൻ, വി.എ. ഇസ്മായിൽ എന്നിവർ പ്രസംഗിക്കും.