News One Thrissur

Uncategorized

വാഹനങ്ങളുടെ കൂട്ടയിടി: കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം

വടക്കാഞ്ചേരി: വാഹനങ്ങളുടെ കൂട്ടയിടിയിൽ കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. എങ്കക്കാട് ചക്കുചാത്തുപറമ്പിൽ വീട്ടിൽ രാമചന്ദ്രൻ (54) ആണ് മരിച്ചത്.

വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി. നേതാവും ഓട്ടോ ഡ്രൈവേഴ്സ് ഓണേഴ്സ് സംഘം പ്രസിഡന്റുമാണ് രാമചന്ദ്രൻ. കൊല്ലം സ്വദേശിനി അഞ്ജനക്ക് (26) ആണ് പരിക്കേറ്റത്. വടക്കാഞ്ചേരി പാർളിക്കാട് ഇന്നലെ രാത്രി ഒൻപതോടെയാണ് അപകടം.

കാറും ജീപ്പും ഓട്ടോയും മിനി ബസും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽപ്പെട്ട ഓട്ടോയുടെ ഡ്രൈവർ ആണ് രാമചന്ദ്രൻ. ജീപ്പ് യാത്രക്കാരിയാണ് അഞ്ജന.

 

Related posts

വൃത്തിയുള്ള കേരളം: മണലൂരിൽ ശിൽപശാല നടത്തി.

Sudheer K

മാനസിക വൈകല്യമുള്ള 15കാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ച സ്കൂൾ ജീവനക്കാരന് 42 വർഷം തടവ്

Sudheer K

സുരേഷ് ഗോപിയുടെ പരിപാടിക്കിടയിൽ തളിക്കുളം സ്വദേശിയുടെ ആത്മഹത്യാശ്രമം

Sudheer K

Leave a Comment

error: Content is protected !!