പൂവ്വത്തുർ: സ്വതന്ത്രകലാ പരിഷത്ത് വായനശാലയുടെ കെ ജി സത്താർ സ്മാരക രാഗം തിയ്യറ്റേഴ്സിന്റെ സംഗീത പഠന ക്ലാസ്സ് ആരംഭിച്ചു. സംഗീത സംവിധായകൻ മോഹൻ സിത്താര ഉദ്ഘാടനം ചെയ്തു.ഈ കാലഘട്ടത്തിൽ കുട്ടികളെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി പ്രതിഭകളെ വാർത്തെടുക്കുവാൻ തന്റെ ഗുരുനാഥൻ്റെ നാമധേയത്തിലുള്ള കെ ജി എസ് ഓർകസ്ട്ര രാഗം തിയ്യറ്റേഴ്സിന് കഴിയുമെന്നുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡന്റ് ബിജു കുരിയക്കോട്ട് അധ്യക്ഷനായി.
ലതി വേണുഗോപാൽ, പി ജി സുബിദാസ്, ആർ എ അബ്ദുൽ ഹക്കീം, ടി എസ് സനു, ജീന അശോകൻ,സി എഫ് രാജൻ,ദേവദാസൻ മാണിക്യത്ത്, അശോകൻ മൂക്കോല എന്നിവർ സംസാരിച്ചു. പുവ്വത്തൂർ കോരു മാസ്റ്റർ സ്മാരക മന്ദിരത്തിൽ ആദ്യ ഘട്ടത്തിൽ സംഗീത ഉപകരണ പഠന ക്ലാസ്സ് ആരംഭിക്കുകയും തുടർന്ന് ഒരു കലാ പഠന കേന്ദ്രമായി വികസിപ്പിച്ചു ചുരുങ്ങിയ ചിലവിൽ കലാ പഠന സൗകര്യം ഏർപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.