കാഞ്ഞാണി: തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കണ്ടശാംകടവ് സ്വദേശി ചേറ്റകുളം സുരേന്ദ്രൻ(59), പൂങ്കുന്നം സ്വദേശി ശിവരാമൻ(60) എന്നിവർക്കാണ് കടിയേറ്റത്.
രാവിലെ 9 മണിയോടെയാണ് ലോട്ടറി വിൽപ്പനക്കാരനായ ശിവരാമന് കടിയേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ വിളക്കുംകാൽ ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്ത് വെച്ചാണ് ഇറച്ചി വിൽപ്പനക്കാരനായ സുരേന്ദ്രന് കടിയേറ്റത്. ഇരുവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവ് നായ്ക്കൾ നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. വിദ്യാർത്ഥികൾ അടക്കമുള്ളവർ ഇതുമൂലം ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്.