തൃശ്ശൂർ: ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് തിരുവമ്പാടി,
പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ. വെടിക്കെട്ടിനു മുമ്പ് സുപ്രീം കോടതിയുടെയും
ഹൈക്കോടതിയുടെയും അനുകൂല വിധികളുണ്ടായിരുന്നു. ഇതെല്ലാം ഉൾക്കൊള്ളിച്ച് ഡിവിഷൻ ബെഞ്ചിൽ പരാതി നൽകും. മതപരമായ സ്ഥലത്ത് വെടിക്കെട്ട് മാത്രമാണ് നിരോധിച്ചിരിക്കുന്നത്.
നിയമവെടിപോലും മുടങ്ങുന്ന സ്ഥിതിയുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങളിലെ അവിഭാജ്യഘടകമായ വെടിക്കെട്ട് വേണ്ടത്ര കൂടിയാലോചനയില്ലാതെ നിർത്തുന്നത് ശരിയല്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് എന്നിവർ പറഞ്ഞു.