തൃശൂർ: ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാരോപിച്ച് കെ.എസ്.യു. പ്രവർത്തകർ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ കോലം കത്തിച്ചു. കളക്ടറേറ്റിന് മുന്നിലെ സമരപ്പന്തലിന് സമീപമാണ് കോലം കത്തിച്ചത്.
കേരളവർമ്മ കോളേജിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള കെ.എസ്.യു.വിന്റെ വിജയം തടഞ്ഞത് മന്ത്രി ആർ.ബിന്ദുവാണെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ കോലം കത്തിച്ചത്.
തൃശൂർ കളക്ട്രേറ്റ്ന് മുന്നിൽകെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തുന്ന നിരാഹാര സമര പന്തലിന് സമീപമാണ് മന്ത്രിയുടെ കോലം കത്തിച്ചത്. കേരള വർമ്മ കോളേജിൽ റീ ഇലക്ഷൻ നടത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ച സമരം 24 മണിക്കൂർ പിന്നിട്ടു.