അന്തിക്കാട്: വിദ്യാലയങ്ങളിലേയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പുകൾക്ക് സമീപത്ത് സൂക്ഷിക്കുന്ന സൈക്കിളുകൾ വ്യാപകമായി മോഷണം പോകുന്നതായി പരാതി. അന്തിക്കാട് സ്വദേശികളായ ചക്കാണ്ടത്ത് അനസൂയസുരേന്ദ്രൻ, തച്ചാട്ട് അതുൽകൃഷ്ണ, ലിജി അപർണ്ണ,ചക്കാണ്ടത്ത് അനസൂര്യ.തുടങ്ങി നിരവധി വിദ്യാർത്ഥികളുടെ സൈക്കിളുകളാണ് കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി മോഷണം പോയത്.
ഇത് സംബന്ധിച്ച് രക്ഷിതാക്കൾ അന്തിക്കാട് പൊലിസിന് പരാതി നൽകിയിട്ടുണ്ട്. ഇത് കൂടാതെ മുറ്റിച്ചൂർ, വാളമുക്ക് പ്രദേശങ്ങളിൽ നിന്നും വരുന്ന ഏതാനും വിദ്യാർത്ഥികളുടെയും സൈക്കിളുകൾ മോഷണം പോയിട്ടുണ്ട്.പരാതിയെ തുടർന്ന് പൊലിസ് അന്വേഷണം നടത്തിയെങ്കിലും സമീപത്തെ സി സി ടി വി കളൊന്നും പ്രവർത്തിക്കാത്തത് സൈക്കിൾ കള്ളന്മാരെ കുടുക്കാൻ പൊലീസിന് വിനയായി.