കുന്നംകുളം: 12 വയസ്സുകാരനെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് 5 വർഷം തടവും, 20,000 രൂപ പിഴയും വിധിച്ച് കുന്നംകുളം അതിവേഗ പോക്സോ കോടതി.
വാടാനപ്പിള്ളി എള്ളുവിളൈ വീട്ടിൽ നെൽസനെ (43) യാണ് കുന്നംകുളം
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്.
2022 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രതി തന്റെ വീട്ടിലെ അക്വോറിയം കാണിച്ചുതരാമെന്നു പറഞ്ഞു 12 കാരനെ വാടക വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി
ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞതോടെ വീട്ടുകാർ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കുറ്റപത്രം സമർപ്പിച്ചു. വാടാനപ്പള്ളി സ്റ്റേഷൻ ഓഫീസർ ആയിരുന്ന എസ്.ആർ. സനീഷാണ് കേസ് അന്വേഷിച്ചത്.