News One Thrissur

Uncategorized

എടക്കഴിയൂരിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : എടക്കഴിയൂരിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ വടക്കൂട്ട് കുഞ്ഞാതു മകൻ മുഹമ്മദുണ്ണി (56) യാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12.45 ഓടെ എടക്കഴിയൂർ പോസ്റ്റ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: സാബിറ, മക്കൾ: റീത, ഹിത, റിസ്വാൻ.

Related posts

തലച്ചോറിലെ അണുബാധ: അരിമ്പൂർ മനക്കൊടിയിൽ വിദ്യാർത്ഥി മരിച്ചു

Sudheer K

ഭക്ഷ്യോത്പ്പന്ന വിതരണ സ്ഥാപനത്തിൽ മോഷണം. മിനി ലോറിയും, പണവും കവർന്നു

Sudheer K

മദ്രസ്സക്ക് സമീപം കോൺവെക്സ് മിറർ സ്ഥാപിച്ചു

Sudheer K

Leave a Comment

error: Content is protected !!