എടവിലങ്ങ്: എടവിലങ്ങ് കാരയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. കാര പതിയാശ്ശേരി വീട്ടിൽ മുഹമ്മദ് ഹാഷിമിന്റെ വീട്ടിലാണ് സംഭവം. രാത്രിയിലെ ഇടിമിന്നലിൽ വീടിന്റെ ചുമരിലെ ടൈലുകൾ പൊട്ടി തകർന്നു. വൈദുതി വിതരണം തടസപ്പെടുകയും, ഇഎൽസിബി, ഏഴ് ഫാനുകൾ എന്നിവ കത്തി നശിക്കുകയും ചെയ്തു എന്ന് വീട്ടുടമ പറഞ്ഞു.