തൃപ്രയാർ: ലെമർ പബ്ലിക് സ്കൂളിന്റെ മുൻപിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരി ചിലങ്ക ബീച്ച് സ്വദേശിനി ലക്ഷ്മി (39), ബൈക്ക് യാത്രാക്കാരൻ വലപ്പാട് ബീച്ച് സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ ആദേഷ് (23) എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.