കണ്ടശ്ശാങ്കടവ് : സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെ മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളക്കുംകാൽ സെന്ററിൽ നിന്നും പ്രതിഷേധ പ്രകടനവും തുടർന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ കോലം കത്തിച്ചു.
പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.ബി. ജയറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി. അരുൺ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി വി.ജി. അശോകൻ, കെ.കെ. പ്രകാശൻ, ടോളി വിനിഷ്, പ്രഭാകരൻ സി.എൻ, വിദ്യാസാഗരൻ കെ.ആർ, ജോസഫ് പള്ളികുന്നത്ത്, ബാബു മൂലായി, പീതാംബരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.