മാള: മാള – അഷ്ടമിച്ചിറ റൂട്ടിൽ കാവനാട് വച്ചാണ് അപകടമുണ്ടായത്. വളവിൽ ടോറസ് ലോറി നിർത്തിയിട്ടിരുന്നതായി പറയുന്നു. ടോറസിൽ വന്നിടിച്ച ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിലെ യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.
പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.