തൃപ്രയാർ : വലപ്പാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പതിനെട്ടാം വാർഡിൽ നിർമിച്ച വാഴൂർ ശ്രീനിവാസൻ വൈദ്യർ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.ആർ ജിത്ത് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തപതി, പഞ്ചായത്തംഗങ്ങളായ കെ.കെ പ്രഹർഷൻ, അജയഘോഷ്, മണി ഉണ്ണികൃഷ്ണൻ, അസി.സെക്രട്ടറി എ.എസ് വേണുഗോപാൽ, അസി. എൻജിനിയർ ആർ.കെ കവിത, ഓവർസിയർ അഖിൽ. വി.അജിത്, യൂത്ത് കോഡിനേറ്റർ അമൽ, ഷാജി സംസാരിച്ചു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു.