News One Thrissur

Uncategorized

മാനസിക വൈകല്യമുള്ള 15കാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ച സ്കൂൾ ജീവനക്കാരന് 42 വർഷം തടവ്

തൃശൂർ: മാനസിക വൈകല്യമുള്ള 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരന് 42 വർഷം കഠിനതടവും 2,85,000 രൂപ പിഴയും ശിക്ഷ. കുന്നംകുളം സ്വദേശി ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.

2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പഠിച്ചിരുന്ന കുട്ടി ഭക്ഷണം

കഴിച്ച് കൈകഴുകാൻ ശുചിമുറിയിൽ പോയ സമയം പിന്തുടർന്ന് ശുചിമുറിയുടെ വാതിൽ അടച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഏറെ ദിവസം കുട്ടിയെ നിരീക്ഷിച്ച ശേഷമായിരുന്നു പ്രതിയുടെ ക്രൂരകൃത്യം.

സംഭവം ആദ്യം ആരും അറിഞ്ഞില്ലെങ്കിലും കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ കാര്യം ചോദിച്ചറിയുകയായിരുന്നു. കേസിൽ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു.

2,85,000 രൂപയാണ് പിഴ. പിഴയടക്കാത്ത പക്ഷം രണ്ടുവർഷവും പത്തുമാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. കുന്നംകുളം പൊലീസാണ് കേസ് അന്വേഷിച്ചത്.

Related posts

കരുവന്നൂർ വലിയ പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി

Sudheer K

കെ.എസ്.എസ്.പി.യു. അരിമ്പൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി

Sudheer K

മണലൂർ മണ്ഡലം നവകേരള സദസ്സ് ഡിസംബർ 5 ന് രാവിലെ 10 ന് പാവറട്ടിയിൽ.

Sudheer K

Leave a Comment

error: Content is protected !!