News One Thrissur

Uncategorized

കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ ഒന്ന് ഇരുട്ടിലായി

തൃശൂർ: പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ഭാഗത്തെ കുതിരാൻ തുരങ്കത്തിലെ മുഴുവൻ എൽഇഡി ലൈറ്റുകളും ഒരുമിച്ച് അണഞ്ഞു. അതി ഗുരുതരമായ അപകടസാഹചര്യം ഉണ്ടായിട്ടുപോലും പെട്ടെന്ന് വിഷയം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

500 ൽ അധികം പാനലുകളിലായി നിരവധി ബൾബുകൾ

ആണ് കുതിരാനിൽ ഒരു തുരങ്കത്തിൽ മാത്രം സജ്ജമാക്കിയിട്ടുള്ളത്. വൈദ്യുതി നിലച്ചാൽ ഓട്ടോമാറ്റിക്കായി ജനറേറ്റർ പ്രവർത്തിക്കുന്ന സംവിധാനവുമുണ്ട്. ഇതെല്ലാം ഉണ്ടായിട്ടുപോലും കൂരിരുട്ടിനെ മറികടക്കാൻ കഴിഞ്ഞില്ല. പരമാവധി വേഗതിയിൽ ആറ് വരി പാതയിലൂടെ വന്നെത്തി തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പെട്ടെന്ന് ഇരുട്ടിൽ പെട്ടുപോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാനും അപകടങ്ങൾക്കും സാധ്യത ഏറെയാണ്.

സാങ്കേതിക തകരാർ ആണെങ്കിൽ കൂടി അത് പരിഹരിക്കുന്നതുവരെ തുരങ്കമുഖത്ത് സുരക്ഷാ ജീവനക്കാരെ നിർത്തി വാഹനങ്ങളെ വേഗതകുറിച്ച് കടത്തിവിടാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

Related posts

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അരിമ്പൂർ നാലാംകല്ല് സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 3.5 ലക്ഷം രൂപ പിഴയും

Sudheer K

കയ്പമംഗലത്ത് പഞ്ചായത്ത് മെമ്പറുടെ കയ്യിൽ നിന്നും കൈകൂലി വാങ്ങിയ വിഇഒ അറസ്റ്റിൽ

admin

മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ടു, 42 അടി ഉയരത്തിൽ തലകീഴായി യുവാവ്

Sudheer K

Leave a Comment

error: Content is protected !!