News One Thrissur

Uncategorized

കയ്പമംഗലത്ത് രഹസ്യമായി അനധികൃത മദ്യവിൽപ്പന: യുവാവ് പിടിയിൽ

കയ്പമംഗലം: ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും രഹസ്യമായി അനധികൃത മദ്യവിൽപ്പന നടത്തുന്നയാളെ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി.

കയ്പമംഗലം ഡോക്ടർപടി സ്വദേശി ചോറാട്ടിൽ വീട്ടിൽ

ബൈജു (48) വിനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 5 ലിറ്റർ മദ്യവും പിടിച്ചെടുത്തു.

ഡ്രൈഡേ ദിനങ്ങളിൽ മദ്യം ലൂസ് വിൽപ്പന നടത്തിയിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. കയ്പമംഗലം മേഖലയിൽ ഇത്തരം അനധികൃത മദ്യവിൽപ്പന നടത്തുന്ന മറ്റ് ആളുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ എസ്. അഫ്സൽ, എ.എസ് റിഹാസ്, കെ.എം തസ്‌നിം,കെ.വിത്സൻ എന്നിവരും ഉണ്ടായിരുന്നു.

Related posts

ചാവക്കാട് – പൊന്നാനി റൂട്ടിൽ ബസ് ജീവനക്കാർ പണിമുടക്കുന്നു

Sudheer K

ഡ്യൂട്ടിക്കെത്തിയശേഷം കാണാതായി;പൊലീസുകാരന്‍ മരിച്ച നിലയില്‍

Sudheer K

സിപിഎം ലോക്കൽ സെക്രട്ടറി ടോറസ് ലോറിയിടിച്ച് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!