തൃപ്രയാർ : കെ.എസ്.എസ്.പി.എ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 1 ന് വഞ്ചനാദിനം ആചരിച്ചു. തൃപ്രയാർ സബ് ട്രഷറിയുടെ മുൻപിൽ നടന്ന വഞ്ചനാ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.ആർ ജഗദീശൻ മാസ്റ്റർ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി എം. മുർഷിദ് മുഖ്യപ്രഭാക്ഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.സി ജോർജ് മാസ്റ്റർ, വി.ആർ രാജേന്ദ്രൻ മാസ്റ്റർ, എ.എൻ സിദ്ധ പ്രസാദ് മാസ്റ്റർ, മൈത്രി വൽസൻ, എസ്.ആർ ഷൺമുഖൻ, എം.ജി രഘുനന്ദൻ, ഐ.വി സുന്ദരൻ, ദിനേശൻ മാസ്റ്റർ, എം. നന്ദനി ടീച്ചർ സംസാരിച്ചു.ജി.ശോഭന ടീച്ചർ, ശ്രീലത ടീച്ചർ, വി.ജെ വെങ്കിടേശൻ മാസ്റ്റർ, എം.നന്ദകുമാർ, പി.കെ മാലതി ടീച്ചർ, ടി.വി ആശ ടീച്ചർ, എൻ.എസ് സജിത്ത് കുമാർ നേതൃത്വം നൽകി.
പടം അടിക്കുറിപ്പ്.കെ.എസ്.എസ്.പി.എ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ വഞ്ചനാ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു.