അരിമ്പൂർ: മനക്കൊടി – പുള്ള് റോഡിലെ തകർന്ന കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെയും ഇന്നുമായി രണ്ട് വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. കുഴിയിൽ ചാടിയ ഒരു ഇരുചക്ര വാഹനത്തിന് കേട് പാട് സംഭവിച്ചു. സാരമായി പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
പുള്ള് മനക്കൊടി റോഡിലെ മൂന്നര കിലോമീറ്ററോളം ദൂരം ബി എം ബിസി ടാറിംഗ് പൂർത്തിയാക്കിയിതാണ്. ബാക്കി 800 മീറ്ററോളം റോഡ് പൂർണ്ണമായും തകർന്ന് കിടക്കുകയാണ്. ബിഎംബിസി ടാറിംഗ് കഴിഞ്ഞ റോഡിലൂടെ കുതിച്ചു വരുന്ന വാഹനങ്ങളാണ് ബിഎംബിസി ടാറിംഗ് അവസാനിച്ചതറിയാതെ തകർന്ന റോഡിലെ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നതിലേറെയും