അന്തിക്കാട്: തെരുവോര കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട്, പുത്തൻപീടിക, മുറ്റിച്ചൂർ യൂണിറ്റുകൾ സംയുക്തമായി അന്തിക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
യൂത്ത് വിങ്ങ് നാട്ടിക നിയോജകമണ്ഡലം ചെയർമാൻ താജുദ്ദീൻ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് യൂണിറ്റ് പ്രസിഡൻ്റ് കെ.എ. ലാസർ അധ്യക്ഷത വഹിച്ചു. അന്തിക്കാട് യൂണിറ്റ് സെക്രട്ടറി വി.എം.സത്താർ, പുത്തൻപീടിക യൂണിറ്റ് പ്രസിഡൻ്റ് അജയൻ മേനോത്തുപറമ്പിൽ, മുറ്റിച്ചൂർ യൂണിറ്റ് വൈസ് പ്രസിഡൻ്റ് ദിനി അനൂപ്,
അന്തിക്കാട് യൂണിറ്റ് വൈസ് പ്രസിഡൻ്റ് ജോർജ് അരിമ്പൂര്, പുത്തൻപീടിക യൂണിറ്റ് സെക്രട്ടറി ജോയ് അരിമ്പൂര്, മുറ്റിച്ചൂർ യൂണിറ്റ് സെക്രട്ടറി വി.വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.