അന്തിക്കാട്: എ.ഐ.ടി.യു.സി. 103 – മത് വാർഷികവും, അന്തിക്കാട് രക്തസാക്ഷി ദിനവും ആചരിച്ചു. ചടയംമുറി സ്മാരത്തിൽ നടന്ന പൊതുയോഗം സി.പി.ഐ. ജില്ല അസി. സെക്രട്ടറി പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ
അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് അംഗവും പ്രഭാഷകനുമായ വി.കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണൻ, എഐടിയുസി ജില്ലാ ട്രഷറർ കെ.എം. ജയദേവൻ, ചെത്തുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ടി.കെ. മാധവൻ,
സിപിഐ ജില്ല കൗൺസിൽ അംഗം കെ.വി. വിനോദൻ, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, സിപിഐ മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.