തൈക്കാട്: കേരള പ്രവാസി സംഘം മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻഐക്യ ദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. തൈക്കാട് മാമ ബസാറിൽ നടന്ന പരിപാടി പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡൻറ് സി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻ്റ് കെ വി രാജേഷ് അധ്യക്ഷനായി.ഏരിയ സെക്രട്ടറി ഏ കെ ഹുസൈൻ, അഹമ്മദ് മുല്ല,എം എ ഷാജി,ബിജു കുരിയക്കോട്ട്, എം പി കബീർ,പി എസ് സുധീഷ്. എന്നിവർ സംസാരിച്ചു.