അരിമ്പൂർ:തൃശൂർ -അരിമ്പൂർ -കാഞ്ഞാണി -സംസ്ഥാന പാതയിലെ ബി എം ബി സി ടാറിംഗ് പിളർത്തി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ പൊട്ടലും അടയ്ക്കലും തുടർക്കഥയാകുന്നു.
കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയൊഴുകി കുഴിയായി മാറിയ പത്തോളം ഇടങ്ങളിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരെത്തി കുഴിയടച്ചു പോയതിൻ്റെ പിറ്റേന്നായ തിങ്കളാഴ്ച്ച ഉച്ചയോടെ കുടിവെള്ള ചോർച്ച അടച്ചതിന് സമീപം മറ്റൊരിടത്ത് ബിഎംബി സി റോഡ് തുളച്ച് പൈപ്പ് പൊട്ടി കുടിവെള്ളം പ്രവഹിക്കുകയാണ്.
അരിമ്പൂരിലെ കേരള ആഗ്രോ കോർപ്പറേഷൻ്റെ മുന്നിലും സമാന രീതിയിൽ റോഡ് പിളർന്ന് കുടിവെള്ളം പ്രവഹിക്കുകയാണ്. കാലഹരണപെട്ട പൈപ്പുകൾമാറ്റി പുതിയത് സ്ഥാപിച്ചാലല്ലാതെ ഈ പ്രശ്നം പരിഹരിക്കാനാവുകയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.