പെരിങ്ങോട്ടുകര: പഴുവിൽ നായർ സർവീസ് സൊസൈറ്റിയുടെ 109 – മത് പതാക ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, പുഷ്‌പാർച്ചന, പ്രതിജ്ഞ എന്നീ ചടങ്ങുകൾ നടന്നു. പഴുവിൽ വെസ്റ്റ് എൻഎസ്എസ് കരയോഗം പ്രസിഡന്റ് കെ. രാമചന്ദ്രൻ പതാക ഉയർത്തി. നായർ സർവിസ് സൊസൈറ്റി പ്രതിനിധിയും സഭ അംഗവും പഴുവിൽ വെസ്റ്റ് കരയോഗം സെക്രട്ടറിയുമായ പി. വിശ്വനാഥൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കരയോഗം എസ്ക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.