News One Thrissur

Thrissur

തളിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തളിക്കുളം: തളിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും, ഭരണ സമിതിയും, ജീവനക്കാരും മികച്ച മാതൃകയാണെന്ന് ടി.എൻ. പ്രതാപൻ എംപി. പത്ത് വർഷകാലം ഇവിടത്തെ ജീവനക്കാരനായി ജോലി ചെയ്യാൻ സാധിച്ചു എന്നത് അഭിമാനമുള്ള കാര്യമാണെന്ന് ബാങ്കിൻ്റെ സെൻ്റർ ബ്രാഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിൻ്റെ ഉദ്ഘാടന പ്രസംഗത്തിനിടെ എംപി സ്മരിച്ചു.

പരിമിതമായ ചില സ്ഥാപനങ്ങൾ വിമർശനം കേൾക്കേണ്ടി വരുന്ന സമയത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങളുമായി തളിക്കുളത്തെ സാധാരണക്കാരായ മനുഷ്യരുടെ, കൃഷിക്കാരുടെ, തൊഴിലാളികളുടെ ജീവത പ്രതിസന്ധികളിൽ പങ്കാളിയായിട്ടുള്ള സ്ഥാപനമായി ഈ ബാങ്ക് പ്രവർത്തിച്ചിട്ടുണ്ടെന്ന് എംപി അഭിപ്രായപ്പെട്ടു. മികച്ച മാനേജ്മെന്റ് – അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളാണ് കേരളത്തിലെ സഹകരണ സംഘങ്ങളെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ ചില സ്ഥാപനങ്ങൾ മാത്രമേ സഹകരണ മേഖലയിൽ വിമർശനവിധേയമുള്ളൂ. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.ബാങ്ക് പ്രസിഡന്റ് ടി.എൽ. സന്തോഷ് അധ്യക്ഷനായി. ബാങ്കിന്റെ പ്രവർത്തങ്ങൾ

നൂറുശതമാനം ശരിയായ രീതിയിൽ പരസ്പര വിശ്വാസത്തിന് കോട്ടം തട്ടാതെ മുന്നോട്ട് നയിക്കാൻ ഈ ഭരണ സമിതിക്ക് സാധിക്കുന്നു എന്നതും, സഹകാരികളുടെയും നാട്ടുകാരുടെയും പിന്തുണ ഉറപ്പിക്കുന്നതിനും, എല്ലായിപ്പോഴും തളിക്കുളം സർവീസ് സഹകരണ ബാങ്കിന് സാധിച്ചിട്ടുണ്ടെന്ന് ടി.എൽ. സന്തോഷ് പറഞ്ഞു. നാട മുറിച്ച് ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കല, അഡ്വ.വി.എം. ഭഗവത് സിംഗ്, പി.പി. പ്രിയരാജ്, കെ.വി. രാഹുലൻ, ഇ.പി.കെ സുഭാഷിതൻ, അബ്ദുൽ ജബ്ബാർ, സാമി പട്ടരു പുരയ്ക്കൽ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.എസ്. സിമി റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് വിനയം പ്രസാദ് സ്വാഗതവും, ബ്രാഞ്ച് മാനേജർ സുധീർ നന്ദിയും പറഞ്ഞു. ഡയറക്ടർമാരായ ബാലൻ കൊപ്പര, കാദർ കുഞ്ഞി, നിർമല ടീച്ചർ, ഷൈലേഷ് ദിവാകരൻ, ശിവൻ നമ്പി, ഷക്കീല ടീച്ചർ, ഇ.വി. എസ് സ്മിത്ത്, പി. ആർ രമേഷ് പങ്കെടുത്തു.

Related posts

തൃശൂർ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പൊലീസിന്റെ പിടിയിൽ

Husain P M

മാളയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം ഫൊറൻസിക് സർജൻ പരിശോധിച്ചു

Husain P M

തൃശൂരിൽ വൻ സ്വർണവേട്ട: ട്രെയിനിൽ കടത്തിയ 54 ലക്ഷത്തിൻ്റെ സ്വർണം പിടികൂടി

Sudheer K

Leave a Comment

error: Content is protected !!