തൃപ്രയാർ: നാട്ടികയിൽ അടിപ്പാതക്കായി നാട്ടിക ഗ്രാമ പഞ്ചായത്ത് സർവകക്ഷി യോഗം വിളിക്കാൻ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ. ദേശീയ പാത നാട്ടികയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിപ്പാതക്കായി ഗ്രാമ പഞ്ചായത്ത് മുൻ കൈ എടുത്തില്ലെങ്കിൽ നിയമപരമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും ജനകീയ വിഷയങ്ങളിൽ നിന്നും പഞ്ചായത്ത് ഒളിച്ചു കളിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വി.ആർ വിജയൻ, എ.എൻ. സിദ്ധപ്രസാദ്, പി. വിനു, പി.സി. ജയപാലൻ, ബിന്ദു പ്രദീപ്, ശ്രീദേവി മാധവൻ, കെ.ആർ. ദാസൻ, സി.എസ്. മണികണ്ഠൻ, ടി.വി. ഷൈൻ, കെ.വി. സുകുമാരൻ, റീന പത്മനാഭൻ, ജയ സത്യൻ, രഹന ബിനീഷ്, മുഹമ്മദ് റസൽ, സി.കെ. മണികണ്ഠൻ, സരള, സുന്ദരി ജനകീയ സമരത്തിന് നേതൃത്വം നൽകി. ഉപഭോക്ത
സംരക്ഷണ സമിതി അംഗങ്ങളായ പവിത്രൻ ഇയ്യാനി,സി.ആർ സുന്ദരൻ, അബ്ദുൽ സലാം മടത്തിപറമ്പിൽ, ടി.കെ. ദായനന്ദൻ, കെ.കെ കരുണാകരൻ, കെ.എ. മുഹമ്മദ്, വാസു ഇയ്യാനി, സി.പി. രാമകൃഷ്ണൻ മാസ്റ്റർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.എ. ഷമീർ, പി.എ. സുൽഫിക്കറലി, ഓട്ടോറിക്ഷ തൊഴിലാളികളായ എം.എസ്. മഹേഷ് കുമാർ, ടി.എ. സദാനന്ദൻ, അശോകൻ, ഉണ്ണികൃഷ്ണൻ, ഷൈലേഷ്, സുകുമാരൻ പങ്കെടുത്തു. നാട്ടിക പോസ്റ്റ് ഓഫീസ്, നാട്ടിക ശ്രീനാരായണ കോളജ്, ശ്രീനാരായണ ഗുരു കോളജ്, എസ്എൻ ട്രസ്റ്റ് സ്കൂൾ, തൃപ്രയാർ പോളി ടെക്നിക്, നാട്ടിക പഞ്ചായത്ത്, തളിക്കുളം ബ്ലോക്ക് ഓഫീസ്, നാട്ടിക ജല അതോറിറ്റി, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇയ്യാനി ക്ഷേത്രം, നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആശുപത്രി, നാട്ടിക ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, മൃഗാശുപത്രി, ആരിക്കിരി ക്ഷേത്രങ്ങൾ, കെ.എം.യു.പി സ്കൂൾ, നാട്ടിക ഫിഷറീസ് സ്കൂൾ, നാട്ടിക മാപ്പിള സ്കൂൾ, നാട്ടിക ബീച്ചുകൾ തുടങ്ങി വിദ്യാർഥികൾ അടക്കം ആയിരങ്ങളാണ് ദിവസേന നാട്ടിക ബീച്ച് റോഡിനെയും നാട്ടിക കിഴക്കോട്ട എസ്.എൻ കോളജ് റോഡിനെയും ആശ്രയിക്കുന്നത്. മധു അന്തിക്കാട്ട്, പി.എം. സുബ്രമുണ്യൻ,ലയേഷ് മാങ്ങാട്ട്, യു.ബി. മണികണ്ഠൻ, കെ. വിനോദ്കുമാർ, കെ.എസ്. പത്മപ്രഭ, സുധി ആലക്കൽ, സി. ജയൻ, രാജീവ് അരയംപറമ്പിൽ സമരത്തിൽ സന്നിഹിതരായി.