അവിണിശ്ശേരി: വള്ളിശ്ശേരി ഏഴ് കമ്പനി റോഡിൽ എട്ടുമാസം ചെനയുള്ള പശു ഇടിമിന്നലേറ്റ് ചത്തു.
കൈലാത്തു വളപ്പിൽ രവിയുടെ വീട്ടിലെ പശുവാണ് ചത്തത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള തൊഴുത്തിലായിരുന്നു പശു. മിന്നലിൽ രവിയുടെ വീട്ടിൽ ഉണ്ടായിരുന്ന ഇലക്ട്രിക് മീറ്റർ സ്വിച്ച് ബോർഡുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും തകർന്നു.