തൃശൂർ: കുതിരാനിൽ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്ന 75-കാരി അന്നക്കുട്ടിക്ക് സഹായഹസ്തവുമായി നടൻ ഉണ്ണി മുകുന്ദൻ. സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് എന്ന അന്നമ്മയുടെ സ്വപ്നമാണ് ഉണ്ണി മുകുന്ദൻ സാക്ഷാത്കരിച്ചത്.
2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്.വന്യമൃഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു 75 കാരി അന്നക്കുട്ടി. അഞ്ചുവർഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാർത്ത ഉണ്ണിമുകുന്ദൻ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. പുതിയ വീടിന്റെ താക്കോൽ തൃശൂർ കുതിരാനിലെ വീട്ടിൽ വച്ച് ഒക്ടോബർ 29-ന് വൈകിട്ട് 4.30 ന് ഉണ്ണി മുകുന്ദൻ അന്നക്കുട്ടിക്ക് കൈമാറി.