News One Thrissur

Thrissur

കഴുത്തിൽ കുരുക്കിട്ട് മാതാവിന് സെൽഫി അയച്ച് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ കേസ്

തൃശൂർ: പെരുമ്പിലാവ് കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന(25) മരിച്ച സംഭവത്തിലാണ് കേസ്. ഈ മാസം 25-നാണ് സബീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്.

മരിക്കുന്നതിന് തൊട്ടുമുമ്പ് കഴുത്തിൽ കുരുക്കിട്ട് സെൽഫിയെടുത്ത് സബീന തന്റെ മാതാവിന് അയച്ചിരുന്നു. കൊഴിക്കരയിൽനിന്ന് മാതാവ് ഓട്ടോ വിളിച്ച് സബീനയുടെ വീട്ടിൽ എത്തിയപ്പോഴേക്കും സബീന മരിച്ചിരുന്നു. ഈ സമയത്ത് സബീനയും ആറും രണ്ടും വയസുള്ള മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദേശത്തുള്ള ഭർത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇവർ പറഞ്ഞിരുന്നു.

എട്ടുവർഷം മുമ്പാണ് സബീനയും സൈനുൽ ആബിദും വിവാഹിതരായത്. ഭർത്താവും ബന്ധുക്കളും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കൽ സലീം പറഞ്ഞു.

Related posts

സാമ്പത്തിക തട്ടിപ്പ്: കോ–ഓപറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പിയുടെ ഭാര്യ പിടിയില്‍

Sudheer K

മണലൂരിൽ നടന്ന 37- മത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ തൃശൂർ സായ് ഓവറോൾ ചാമ്പ്യൻമാരായി.

Sudheer K

അരിമ്പൂർ “ക്യാപ്റ്റൻ ലക്ഷ്മി” യിൽ പരിസ്ഥിതി ദിനം ആചരിച്ചു

Husain P M

Leave a Comment

error: Content is protected !!