News One Thrissur

Thrissur

കാഞ്ഞാണിയിൽ മന്ത്രി വി.എൻ. വാസവനെതിരെ കരിങ്കൊടി; രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

കാഞ്ഞാണി: സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനെതിരെ കരിങ്കൊടി കാണിച്ച രണ്ട് കോൺഗ്രസ് നേതാക്കളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡൻ്റ് എം.വി. അരുൺ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോളി വിനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് സഹകരണ മന്ത്രി വി.എം. വാസവനെ കരിങ്കൊടി കാണിച്ചത്.

കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. മണ്ഡലം കോൺഗ്രസ് ഓഫീസിൽ നിന്ന് കരിങ്കൊടിയുമായി മന്ത്രിക്കു നേരെ ചാടി വീഴാൻ ശ്രമിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ എം.വി. അരുണിനെയും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോളി വിനിഷിനെയും അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസിന്റെ നേതൃത്വത്തിൽ തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. കേരളത്തിലെ സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും സംസ്ഥാന ഖജനാവിനെ കട്ടുമുടിച്ചും നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നീ മുദ്രാവാക്യവുമായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

Related posts

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട രണ്ടാനച്ഛൻ പിടിയിൽ

Sudheer K

പ്രവീണ്‍ റാണ സന്യാസി വേഷത്തില്‍ ഒളിവില്‍ കഴിഞ്ഞത് ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയില്‍

Sudheer K

തൃശൂരിൽ ഹോട്ടലുകളിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി

Sudheer K

Leave a Comment

error: Content is protected !!