കൊടുങ്ങല്ലൂർ: ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ.
പടാകുളത്തുള്ള സ്വർഗ്ഗത്തുമഠത്തിൽ അച്യുതാനന്ദൻ മകൾ പ്രീതി പ്രഭുവിന്റെ ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് ഓടിന്റെ നിലവിളക്കുകളും, പൂജാ പാത്രങ്ങളും, വീട്ടുപകരണങ്ങളും, മോട്ടോറുകളും മോഷണം ചെയ്യുകയും, വീട്ടിലെ സിസിടിവി കാമറകൾ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളായ എറിയാട് എറിശ്ശേരിപ്പാലം പച്ചാക്കൽ സജിർ(46) എന്ന സുധി, എറിയാട്
ഇട്ടിക്ക പറമ്പിൽ ദിനേഷ് ബാബു (48), മേത്തല കടുക്ക ചുവട് പഴുക്കുന്നത്ത് അഭിലാഷ് (33) എന്നിവരാണ് അറസ്റ്റിലായത്. വീട്ടുടമസ്ഥയായ ഡോക്ടർ പ്രീതി വർഷങ്ങളായി എറണാകുളത്താണ് താമസം. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത് ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ, എസ്ഐ ഹരോൾഡ് ജോർജ്ജ്, എം.വി. സെബി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.