News One Thrissur

Thrissur

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്. 354 A വകുപ്പ് പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്.

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിവാദമായതോടെ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തി. മാപ്പ് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിലും കുറിപ്പിട്ടു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. വനിതാ കമ്മിഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

Related posts

അങ്കണവാടിയുടെ നിർമ്മാണ ഉദ്‌ഘാടനം

Sudheer K

എസ് ബി ഐ അരിമ്പൂർ ശാഖയിൽ പൊതുജനങ്ങളെ വട്ടം കറക്കുന്നതായി പരാതി: അക്കൗണ്ട് തുറക്കണമെങ്കിൽ ഒളരിയിൽ പോകാൻ നിർദ്ദേശം

Sudheer K

ഓപ്പറേഷൻ കുബേര: മതിലകത്ത് ഒരാൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!