അന്തിക്കാട്: പടിയം പള്ളിയിൽ ത്രിപുര സുന്ദരി ദേവീ കുടുംബ ക്ഷേത്രത്തിലെ ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ച് മോഷണം. ദേവിമാർക്ക് ചാർത്തിയിരുന്ന ഏകദേശം മൂന്നര പവനോളം തൂക്കം വരുന്ന രണ്ട് മാലയും, നാല് താലികളും, 5 പൊട്ടുകളും, 1750 രൂപയും, ക്ഷേത്രത്തിൽ ഉപയോഗിച്ചുവരുന്ന ബ്ലൂടൂത്ത് സ്പീക്കറും ആണ് നഷ്ടപ്പെട്ടിട്ടുള്ളത്.
ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് അന്തിക്കാട് പോലീസും ഡ്വോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ക്ഷേത്രത്തിനോട് ചേർന്നുള്ള ഓഫീസിൻ്റെ പൂട്ട് തകർത്താണ് മോഷണം നടന്നിട്ടുള്ളത്. രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണം വിവരം അറിഞ്ഞത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.