കുന്നംകുളം: കുന്നംകുളത്ത് ജനൽ ചില്ലുകളും, കാറും ഇരു ചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും അടക്കമുള്ളവയും തകർത്തു. കുന്നംകുളം കാണിപ്പയ്യൂരിൽ പുലർച്ചെയാണ് സംഭവം.
കാണിപ്പയ്യൂർ സ്വദേശി വിജയകുമാറിന്റെ വീടും വാഹനങ്ങളും, സമീപത്ത് ജയൻ എന്നയാളുടെ വീടിനു മുന്നിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ലുകളും തകർത്തു. അടുത്ത് തന്നെ വിഷ്ണു എന്നയാളുടെ ഓട്ടോറിക്ഷയും, വിഷ്ണുവിന്റെ സ്കൂട്ടറും നശിപ്പിച്ച നിലയിലാണ്. വീടിന്റെ ജനൽ ചില്ല് തകരുന്ന ശബ്ദം കേട്ട് വിജയകുമാറും കുടുംബവും പുറത്തിറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങളും തകർത്ത നിലയിൽ കണ്ടത്. വിജയകുമാറിന്റെ വീടിന്റെ മുൻ വശത്തെ ചില്ലുകളും, കാറിന്റെ ചില്ലകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷയുടെ റെക്സിനും സീറ്റുകളും കീറി നശിപ്പിച്ചപ്പോൾ സ്‌കൂട്ടറിന്റെ ഭാഗങ്ങളും കേട് വരുത്തിയിട്ടുണ്ട്. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.