ചാവക്കാട്: ചാവക്കാട് മുതുവട്ടൂര്‍ ആലുംപടിയില്‍ വീട് കുത്തി തുറന്ന് കവര്‍ച്ച രണ്ടര പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു. ആലുംപടിയില്‍ പട്ടാണ വീട്ടില്‍ ഹയറുനിസയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്.
ഹയറുനിസ ഇന്നലെ ബന്ധു വീട്ടില്‍ പോകുകയായിരുന്നു. ഇന്ന് തിരിച്ചു വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ ജനലുകള്‍ തകര്‍ത്ത് നിലയില്‍ കാണപ്പെട്ടത്. വീട്ടിനുള്ളിലെ മൂന്ന് മുറികളിലെ അലമാരകള്‍ കുത്തിത്തുറന്നു സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണ്. ചാവക്കാട് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി അന്വേഷണം ആരംഭിച്ചു.