പെരുമ്പിലാവ്: പെരുമ്പിലാവ് തിപ്പല്ലിശ്ശേരി വീട്ടിൽ കവർച്ച. അലമാരയിൽ സൂക്ഷിച്ച ഒമ്പതര പവൻ സ്വർണം കവർന്നു. തിപ്പല്ലിശ്ശേരി സ്വദേശി കക്കാടത്തു വളപ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണ്ണന്റെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നു,മോതിരവും, സ്വർണത്തിന്റെ ചെയിനുമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം ബന്ധുക്കളുടെ വീട്ടിൽ ആഘോഷത്തിന് പോകുമ്പോൾ ആണ് വീട്ടുക്കാർ സ്വർണം അവസാനമായി ധരിച്ചത്. ആഘോഷം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വീട്ടിലെ മുറിയിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചതെന്ന് വീട്ടുക്കാർ പറഞ്ഞു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ട് ദിവസം വീടിന്റെ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് കുന്നംകുളം പോലീസിൽ വിവരം
അറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം പ്രിൻസിപ്പൾ സബ് ഇൻസ്‌പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ ഇക്ബാൽ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘവും, തൃശ്ശൂരിൽ നിന്നുള്ള വിരലടയാള വിദഗ്തരും സ്ഥലത്തെത്തി മോഷണം നടന്ന വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തി. തുടർന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കുന്നംകുളം പോലീസ് അറിയിച്ചു.