ചേർപ്പ്: ചേർപ്പ് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 28, 30 തീയതികളിൽ പഴുവിൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ആന്റണിസ് ഹൈസ്കൂൾ, സെന്റ് ആൻസ് എംജിഎസ് എന്നിവിടങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ശനി രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്യും. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ് അധ്യക്ഷനാകും. ശനിയാഴ്ച സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകളും തിങ്കളാഴ്ച ശാസ്ത്ര, ഗണിത ശാസ്ത്ര മേളകളുമാണ് നടക്കുക. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 96 സ്കൂളുകളിൽ നിന്നായി 2300 വിദ്യാർത്ഥികൾ പങ്കെടുക്കും. സമാപന സമ്മേളനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ അധ്യക്ഷയാകും. എഇഒ എം.വി. സുനിൽകുമാർ, ഡോ. കെ.എ. ജോർജ്, സി. റാണി ആന്റണി, കെ.എ. റാഫി, കെ.കെ. ഗിരീഷ്കുമാർ, സി.കെ. ബിന്ദുമോൾ, എ.വി. ജോളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.