തൃപ്രയാർ: തൃപ്രയാർ ചേർപ്പ് റോഡിൽ ചിറയ്ക്കൽ മുതൽ പഴുവിൽ വരെ തകർന്നു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് ചാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ചിറയ്ക്കൽ കോട്ടം സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം പഴുവിൽ സെന്ററിൽ സമാപിച്ചു തുടർന്ന് നടന്ന ധർണ്ണ ജില്ല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ചാഴൂർ മണ്ഡലം പ്രസിഡണ്ട് ഷൈജു സായ്റാം അധ്യക്ഷത വഹിച്ചു. പി.കെ. ഇബ്രാഹിം സ്വാഗതം പറഞ്ഞ യോഗത്തിൽ കെ.കെ. അശോകൻ, കെ.എസ്. സന്ദീപ്, സി.എം. പരമശിവൻ, കെ.കെ. രാജേഷ്. അശോക് കോമത്ത് കാട്ടിൽ ജോൺ ജേക്കബ്ബ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.